ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. ഇന്ന് ശമ്പള അക്കൗണ്ടുകളിലേക്ക് 80 കോടി രൂപ പോകും. 1 വർഷത്തിനുള്ളിൽ പെൻഷനാകുന്നവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കും. സർക്കാർ സഹായവും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എസ്ബിഐയിൽ നിന്നും നൂറു കോടി ഓവർഡ്രാഫ്റ്റ് എടുക്കും.
സർക്കാർ രണ്ടു ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നും ബാക്കി തുക അടയ്ക്കും. ഓവർഡ്രാഫ്റ്റ് 20 ദിവസം കൊണ്ട് നികത്തും. എല്ലാ മാസവും ഇതോടെ ഒന്നാം തീയതി ശമ്പളം നൽകാനാകും. കൃത്യമായി പെൻഷനും കൊടുക്കും. എസ്ബിഐയിൽ മാത്രമായിരിക്കും കെഎസ്ആർടിസിക്ക് ഇനി അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു.