കർണാടകയിലെ 226 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര. വരൾച്ചയെത്തുടർന്ന് സംസ്ഥാനത്ത് 60,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
നേരത്തേ പ്രഖ്യാപിച്ച താലൂക്കുകൾക്ക് പുറമേ ഒൻപത് താലൂക്കുകളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വരൾച്ചാബാധിത താലൂക്കുകളുടെ എണ്ണം 226 ആയത്. മറ്റ് താലൂക്കുകളിലെ സ്ഥിതിഗതികളും സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.