ബാംഗ്ലൂരിൽ അതിശക്തമായ മഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെൻ്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബിടിഎം സെക്കൻഡ് സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെൻ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്‌മെൻ്റിൽ സഹായിയായി ജോലി നോക്കുന്ന നേപ്പാൾ സ്വദേശി ഭരതിൻ്റെ മകൻ ദിനേഷ് (12) എന്നിവരാണ് മരിച്ചത്.

രാത്രി പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് അപ്പാർട്മെൻ്റിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറിയ വെള്ളം നീക്കംചെയ്യാൻ മൻമോഹൻ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് എടുത്തു. പമ്പ് സെറ്റ് ഓൺ ചെയ്‌തതിന് പിന്നാലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മൻമോഹന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തൊട്ടു പിന്നാലെ ദിനേഷിനും വൈദ്യുതാഘാതമേറ്റെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ 104 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞദിവസം പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും നഗരത്തിൽ വലിയതോതിൽ ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തിരുന്നു.

Related Posts