23-ാമത് ചിത്രസന്തേ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ചിത്രസന്തേയിൽ, കേരളമടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,500 ചിത്രകാരർ പ്രദർശനത്തിൽ പങ്കെടുക്കും. വർഷംതോറും ജനുവരിയിലെ ആദ്യ ഞായറാഴ്ച നടക്കുന്ന ചിത്രസന്തേയിൽ ലക്ഷക്കണക്കിന് പേരാണ് കാണാനെത്തുന്നത്.
അഞ്ചുലക്ഷംപേരാണ് കഴിഞ്ഞവർഷം ചിത്രസന്തേ കാണാനെത്തിയത്. ഇത്തവണ അത് മറികടക്കുമെന്നാണ് പറയുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന വിൽപ്പനയും ചിത്രപ്രദർശനവും നടക്കും.
ചിത്രസന്തേയിൽ പങ്കെടുക്കാൻ ചിത്രങ്ങളുമായി കലാകാരന്മാർ നഗരത്തിലെത്തിക്കഴിഞ്ഞു.