നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച കേരളത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
ഒക്ടോബർ 18 ഞായറാഴ്ച പൊതു അവധിയാണ്. തുടർന്ന് 19ന് ദുർഗാഷ്ടമി, 20ന് മഹാനവമി, 21ന് വിജയദശമി എന്നിവയോടനുബന്ധിച്ചും അവധി ലഭിക്കും.