സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ കേസിൽ വിജിലൻസ് അന്വേഷണം മുന്നോട്ടുപോവുകയാണ്.

ഇ.ഡി നോട്ടിസ് കൂടി ലഭിച്ചതോടെ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുടെ അന്വേഷണം പിണറായി വിജയന് നേരിടേണ്ടിവരും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബർ 26, 27 തീയതികളിൽ കേസ് പരിഗണിച്ചേക്കും.

Related Posts