അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ, കക്കി, മാട്ടുപ്പെട്ടി, മീങ്കര, പോത്തുണ്ടി, വാളയാർ ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പെരിങ്ങൽകുത്ത്, മാട്ടുപെട്ടി, കല്ലാർകുട്ടി ഡാമുകളിലും പോത്തുണ്ടി, മീങ്കര, വാളയാർ ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.
അതേസമയം 6 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.