അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ മഴയെ തുടർന്ന് കര കവിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസുരക്ഷയെ മുൻനിറുത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ. അങ്കണവാടികൾ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ് പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

Related Posts