പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നിർദ്ദേശം. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ഫെ​ബ്രു​വ​രി 4 ന് ന​ട​ക്കു​ന്ന ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

പാ​ർ​ട്ടി ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സി​പി​എ​മ്മി​ൽ​ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ ജ​നു​വ​രി 26ന് പ​യ്യ​ന്നൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ടി​നു മു​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം എ​റി​യു​ക​യും, ത​നി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച സു​ഹൃ​ത്ത് പ്ര​സ​ന്ന​ന്‍റെ ബൈ​ക്ക് വീ​ടി​നു മു​ന്നി​ൽ വ​ച്ച് ക​ത്തി​ച്ച​താ​യും ഹ​ർ​ജി​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂണ്ടിക്കാട്ടി.

Related Posts