പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവിലെ കോൺഫിഡന്‍റ് ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. കേന്ദ്ര ഏജൻസികളുടെ റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. 

Related Posts