പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (എസ്ഐആർ) ഭാഗമായി കരട് പട്ടികയിൽനിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിൽ ഒക്ടോബർ 23ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ദലിത്, കർഷക സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്രാമതലങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതെന്ന് നടൻ പ്രകാശ് രാജും കർഷക നേതാവും എംഎൽഎയുമായ ദർശൻ പുട്ടണ്ണയ്യയും അറിയിച്ചു.

കർഷകർ, സൈനികർ, തൊഴിലാളി സംഘടനകൾ, ദലിത് സംഘടനകൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരക്കുന്നത് കേന്ദ്ര സർക്കാരിന് വ്യക്തമായ സന്ദേശം നൽകുമെന്ന് പ്രകാശ് രാജ് പറഞ്ഞു. വോട്ട് ചെയ്യുക എന്നത് മൗലികാവകാശമാണെന്നും ഇത് വെറുമൊരു രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts