തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ഡിഎംകെ വനിതാ നേതാവ് സുധ ദിനദയാലനെതിരെ പൊലീസ് കേസെടുത്തു. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമാണ് സുധ ദിനദയാലൻ. ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പരാമർശത്തിനെതിരെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുത്ത ഡിഎംകെ എംപി കനിമൊഴി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.