ഡൽഹി മുംബൈ എക്സ്പ്രസ്വേയിൽ വാഹനം ഇടിച്ചുകയറി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഡൽഹി-മുംബൈ എക്സ്പ്രസ്വേയിലാണ് സംഭവം. പിക്ക്അപ്പ് വാൻ ഇടിച്ചു കയറിയാണ് അപകടം. 6 തൊഴിലാളികൾ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കുപറ്റി. ഹരിയാനയിലെ നൂഹിലുള്ള ഫിറോ സ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം.
തൊഴിലാളികൾ രാവിലെ 10 ന് എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. പിന്നാലെ വാഹനത്തിൻ്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. പരിക്കേറ്റ തൊഴിലാളികളെ മണ്ഡിഖേര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൻ്റെ ഡ്രൈവറെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടകാരണം വ്യക്തമല്ല.