പെരുമ്പാവൂർ മുടിക്കലിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ(19) ആണ് മരിച്ചത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം നടന്നത്. പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്. ഒരുമിച്ചു ഉണ്ടായിരുന്ന വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ(15)രക്ഷപ്പെടുത്തി. പുഴക്കരയിൽ ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർത്തിനെ രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫർഹത് മുടിക്കൽ മേരി സ്‌കൂളിലെയും ഫാത്തിമ പെരുമ്പാവൂർ മാർത്തോമ കോളജിലെയും വിദ്യാർഥിനികളാണ്.

Related Posts