ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ. ഇന്ത്യയിലാണ് ഏകദിന വനിതാ ലോകകപ്പ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും ടീം കളിക്കുകയെന്ന് ഗുല്‍ ഫെറോസ പറഞ്ഞു. പാകിസ്താന്‍ ടീം നേരത്തെ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിച്ചിരുന്നു.
ദുബായിലോ ശ്രീലങ്കയിലോ കളിക്കാന്‍ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്താനില്‍ തന്നെയായിരുന്നു പാകിസ്താൻ്റെ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ നടന്നത്. അതിന് അനുസരിച്ചാണ് പിച്ചുകള്‍ തയാറാക്കിയത്. ലോകകപ്പ് എവിടെ കളിച്ചാലും പാകിസ്താനിലേതുപോലുള്ള ഗ്രൗണ്ടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, പാക്ക് വനിതാ ക്രിക്കറ്റ് താരം വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

Related Posts