മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട
സിഎംആർഎൽ-എക്സ്‌സാലോജിക് ദുരൂഹ ഇടപാടിൽ കുരുക്കായി സ്വന്തം മൊഴി. സിഎംആർ എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ വ്യക്ത മാക്കി. ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് എസ്എഫ്ഐഒ കുറ്റപത്രത്തിലാണ്.

വീണയെ കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് എസ്എഫ്ഐഒ ചോദ്യം ചെയ്‌തത്. സിഎം ആർഎല്ലിന് ഒരു സേവനവും ചെയ്‌ത്‌ നൽകിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വീണ സമ്മതിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീണ തുടരെ തുടരെയുള്ള ചോദ്യങ്ങളിലാണ് ഇക്കാര്യം സമ്മതിച്ചത്. സിഎംആർഎല്ലിലെയും എക്സാലോജിക്കിലെയും ജീവനക്കാരും വീണ സേവനം നൽകിയിട്ടില്ലെന്ന് മൊഴി നൽകി.

Related Posts