ഇന്ത്യയിലെത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ മുംബൈയിലെത്തുന്ന റൂബിയോ വൈകിട്ട് നാലുമണിയോടെയാണ് ജയശങ്കറുമായി ചർച്ച നടത്തുക. നാളെ മുംബൈയിൽനിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിൻ്റെ എണ്ണ ശുദ്ധീകരണശാലയും സന്ദർശിക്കും.

ഇന്ത്യ–യുഎസ് വ്യാപാര കരാർ, ഊർജമേഖലയിലെ സഹകരണം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്കുമേൽ 100 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും ഇരുനേതാക്കളും വിലയിരുത്തും.

Related Posts