ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെകാർ ഹരിയാനയിൽ നിന്ന് കണ്ടെത്തി. 2017 നവംബർ 22ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത ഡിഎൽ 10 സികെ 0458 നമ്പർ ഇക്കോസ്പോർട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഖണ്ഡാവാലി ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ പാർക്ക് ചെയ്ത‌ത നിലയിലാണ് വാഹനം കണ്ടത്. ചെങ്കോട്ട സ്ഫോടനത്തിൽ മിച്ച ഡോ. ഉമർ ഉൻ നബിയാണ് ഈ വാഹനം.

ഭീകരരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത ഹരിയാനയിലെ ഫരീദാബാദിലെ ഖണ്ഡാവാലി ഗ്രാമത്തിൽ നിന്നാണ് കാർ കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ തകർന്ന ഐ ട്വന്റി കാറിന് പുറമേ ഭീകരർ വാങ്ങിയത് ഇക്കോ‌സ്‌പോർട്ട് ആണെന്ന് മനസിലായതോടെ ഈ കാറിന് വേണ്ടി വ്യാപക തിരച്ചിൽ നടക്കുകയായിരുന്നു.

അൽ ഫലാ സർവകലാശാലയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് പറയപ്പെടുന്ന ഡോക്‌ടർമാരും മതപണ്ഡിതന്മാരുമടക്കം ഈ സർവകലാശാലയിൽ നിന്നാണ് പിടിയിലായത്. ഇവർക്ക് അൻസാർ ഗസ്‌വത് ഉൽ ഹിന്, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്‌ടർ ഉമർ വ്യാജമേൽവിലാസത്തിലാണ് ഇക്കോസ്പോർട്ട് കാർ വാങ്ങിയത്. വാഹനം കണ്ടെത്തിയതിന് പിന്നാലെ ഇത് പരിശോധനാ വിധേയമാക്കാൻ വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ട്.

Related Posts