ലഡാക്ക് സംഘർഷത്തിന് പിന്നാലെ ജയിലിൽ കഴിയുന്ന സോനം വാംഗ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്റ്റുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നും നിവേദനത്തിലുണ്ട്.
വെള്ളിയാഴ്‌ചയാണ് ലഡാക്ക് സംഘർഷത്തിന് പിന്നാലെ സമര നേതാവ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്‌തത്. സ്വദേശമായ ഉലിയക്കോപോയിൽ നിന്നാണ് പോലീസ് കൊണ്ടുപോയത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റിൽ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.