കേരളത്തിൽ നാളെ മുതൽ 3 ദിവസം ബാങ്കുകൾക്ക് അവധി. സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം. എടിഎമ്മിൽ പണം തീരാൻ സാദ്ധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാൽ എടിഎമ്മിൽ സമയത്തിന് പണം നിറയ്‌ക്കാൻ പറ്റണമെന്നില്ല.

Related Posts