വാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
വാളയാറിൽ 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ചാവക്കാട് സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ഇയാളുടെ കൈവശം 211 ഗ്രാം മെത്താഫിറ്റമിനാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. ചാവക്കാടേക്ക് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോകവേയാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്.

Related Posts