പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, എം പിമാരേയും, ഖാർഗെയടക്കമുള്ള നേതാക്കളെയും, തടവിലാക്കിയതിലും പോലീസ് ബലപ്രയോഗം നടത്തിയതിലും പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു.
വൈകിട്ട് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വോട്ട് കൊള്ളക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കെപിസിസി 14 ന് രാത്രി 8 ന് ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.