തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഷ്മിത ദേവ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തൃണമൂൽ കോൺഗ്രസിലെ ഉന്നത നേതാവായ സുഖേന്ദു ശേഖർ റോയ് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുൻപേയാണ് സുഷ്മിതയുടെയും പടിയിറക്കം.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വസതിയിൽ വെച്ച് അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പുറത്തുവന്നത് സുഷ്മിത ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി. തൻ്റെ ഈ നീക്കത്തിന് പിന്നിൽ ‘അസം ബന്ധം’ മാത്രമാണുള്ളതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ മറുപടി നൽകി. അസമിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സന്തോഷ് മോഹൻ ദേവിൻ്റെ മകളായ സുഷ്മിത ദേവ്, ഒരു കാലത്ത് കോൺഗ്രസിൻ്റെ വനിതാ വിഭാഗമായ ‘ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിൻ്റെ അധ്യക്ഷയായിരുന്നു. വൈകാതെ തന്നെ അവർ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ കനത്ത തോൽവിയും ആഭ്യന്തര കലഹങ്ങളും തൃണമൂൽ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Related Posts