കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ചതുർദിന സന്ദർശനത്തിനായി മുംബൈയിലെത്തിയ കാർണി നാളെ രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ച നടത്തും.
2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.