പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ അഫ്‌ഗാനി​സ്ഥാ​നി​ൽ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ല്‍ 11 പേരും കു​ട്ടി​ക​ളാ​ണ്. 14 പേ​ര്‍​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. അഫ്‌ഗാനി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ആ​രോ​പി​ച്ചു.

അഫ്‌ഗാനി​ലെ കു​നാ​ര്‍, ഖോ​സ്റ്റ്, പാ​ക്തി​ക എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും അഫ്‌ഗാന്‍ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചു​വെ​ന്നും എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ വ​ക്താ​വ് പ​റ​ഞ്ഞു.

Related Posts