മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ’ തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തിൽ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.
ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽ മെഞ്ചോയുടെ മരണം കാർട്ടലുകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് വഴിമാറുമോ എന്ന ആശങ്കയിലാണ് സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു ഇയാൾ. എൽ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത വന്നതിന് പിന്നാലെ വിവിധ നഗരങ്ങളിൽ ഗുണ്ടാസംഘങ്ങൾ തെരുവിലിറങ്ങി. റോഡുകൾ തടയുകയും വാഹനങ്ങൾ തീയിടുകയും ചെയ്തു. പ്രധാന പാതകളിൽ ബസ്സുകളും ട്രക്കുകളും തടഞ്ഞുനിർത്തി കാർട്ടൽ അംഗങ്ങൾ തീയിട്ടു.