ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലെത്തിച്ച 9.67 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു.
ആദ്യ യാത്രക്കാരനിൽനിന്ന് 5.43 കോടി രൂപ വിലമതിക്കുന്ന 15.5 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽനിന്ന് 4.24 കോടി രൂപ വിലമതിക്കുന്ന 12.1 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
തായ്ലൻഡ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിമരുന്ന് റാക്കറ്റുകൾ വഴി ബെംഗളൂരുവിലേക്ക് വ്യാപകമായി ലഹരിമരുന്ന് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.