നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുമെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായി കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചിരുന്നു. കേസിൽ സുഹൈൽ ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അപകടസ്ഥലത്തും പ്രതികൾ മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറുകളിലും എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.
ടി. ദാസറഹള്ളി സെൻറ് ജോസഫ്സ് & സെൻറ് ക്ലാരറ്റ് പള്ളി തിരുനാളിന് ഇന്ന് കൊടിയേറും
ടി. ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റിൻ്റെ തിരുനാളിന് ഇന്ന് വൈകിട്ട് ആറിന് കൊടിയേറും. തിരുനാൾ കുർബാനയ്ക്ക് ഫാ. മനോജ് കണ്ടത്തിൻകര മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ 17 മുതൽ 23 വരെ എല്ലാ ദിവസവും വൈകിട്ട് 5.40ന് ജപമാല, കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. ഒക്ടോബർ 18ന് രാവിലെ 8.30ന് നടക്കുന്ന കുർബാനയ്ക്ക് ക്ലരീഷ്യൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.
സോനു നിഗത്തിൻ്റെ ബെംഗളൂരുവിലെ സംഗീത പരിപാടിക്കെതിരെ കർണാടക രക്ഷണ വേദികെ; അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം
ഗായകൻ സോനു നിഗത്തിൻ്റെ സംഗീത പരിപാടിക്ക് പൊലീസ് അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തുമെന്ന് കർണാടക രക്ഷണ വേദികെ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 24-ന് തനിസന്ദ്ര മെയിൻ റോഡിലെ ഭാരതീയ മാളിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സംഘടന സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തുനൽകി. സോനു നിഗത്തിൻ്റെ ‘ദി റെവല്യൂഷൻ ഇന്ത്യ ടൂർ’ സംഗീതപരിപാടിയുടെ ഭാഗമായാണ് ബെംഗളൂരുവിൽ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളജിൽ
ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കലയുടെ നിറവിരുന്ന്; കഥകളിയും ഓട്ടൻതുള്ളലും ചാക്യാർകൂത്തും അരങ്ങേറും
നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി കഥകളി അരങ്ങേറും. വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് കലാപരിപാടികൾ. ഒക്ടോബർ 19-ന് ഓട്ടൻതുള്ളലും ഒക്ടോബർ 20-ന് ചാക്യാർകൂത്തും നടക്കും. പാലക്കാട് വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രമാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൻ്റെ പരമ്പരാഗത ക്ഷേത്രകലകൾ ആസ്വദിക്കാൻ ഭക്തർക്കും കലാസ്വാദകർക്കും അവസരമൊരുക്കുന്നതാണ് പരിപാടി.
ബെംഗളൂരുവിൽ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദേശം
നഗരത്തിൽ ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം. മഴ ലഭിക്കുന്ന സമയങ്ങളിൽ നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും യാത്രാസമയം വർധിക്കാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളിലും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹന യാത്രക്കാർ നനഞ്ഞ റോഡുകളിൽ വേഗം കുറയ്ക്കുകയും
അമേരിക്കയിൽ സ്കൂളിന് നേരെ വെടിവയ്പ്; കുട്ടികളുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിന് നേരെയുണ്ടായ വെടിവയ്പിൽ കുട്ടികളുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ കുട്ടികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്കൂളിൽ വെടിവയ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഒരു കാറിന് നേരെയാണ് അക്രമി ആദ്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്നയാളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾ ആരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവയ്പിൻ്റെ
നാളെ ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകളിൽ പാർക്കിങ് നിരോധനം
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നാളെ (ശനിയാഴ്ച – ഒക്ടോബർ 17) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മത്സരം കാണാനെത്തുന്നവരുടെ തിരക്കും സുരക്ഷയും കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിക്കുന്നതിനൊപ്പം ആരാധകർക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ പാർക്കിങ് നിരോധനം ക്വീൻസ് റോഡ്, എം.ജി. റോഡ്, കബ്ബൺ റോഡ്,
ഡൽഹിയിൽ എൻഎസ്‌യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്തു
പ്രധാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ രാത്രി ധർണ നടത്തിയ എൻഎസ്‌യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയായിരുന്നു നടപടി. പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിക്കപ്പെടുന്ന ആതിര, ഋതു എന്നിവരും സമരത്തിലുണ്ടായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ആതിര വ്യക്തമാക്കി. പിന്തുണയുമായെത്തിയ
രാഷ്ട്രീയ വിരോധം തീർക്കാൻ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ; നിയമം നിയമത്തിന്റെ വഴിക്ക് പോകും
മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (എജി) സ്വീകരിച്ച നിലപാട് സർക്കാരിൻ്റെതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയത്തിൽ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും എജിയെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും എജി കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ എജി നടത്തിയ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തര മന്ത്രിയും വിശദമായി ആലോചിച്ചിരുന്നു. മുതിർന്ന മന്ത്രിമാർ,
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി പരിശോധനാഫലം
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി പരിശോധനാഫലം. സുഹൈലിൻ്റെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് സാമ്പിൾ പരിശോധനാഫലം പൊലീസിന് ലഭിച്ചതായുള്ള വിവരം. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും. അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനെ ഇന്ന് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. ആദ്യം അപകടം നടന്ന എയർപോർട്ട് റോഡിലെത്തിച്ചെങ്കിലും ജനക്കൂട്ടം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. അപകടമുണ്ടായ സ്ഥലവും പിന്നീട് വാഹനം