വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പ്രിയദർശിനി ബസ് സർവീസുകൾ മൂലമുണ്ടായ നഷ്ടം പരിഹരിക്കുക, മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസുടമകളുടെ വിവിധ സംഘടനകളുടെ ഏകോപന യോഗത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.