കാസര്‍കോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈലയെ പിതാവ് ഉമര്‍ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

ജുമൈലയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി.

Related Posts