കേരള സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് വാ​ട്സ്ആ​പ്പ് വ​ഴി നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് കു​രു​മാ​ത്തൂ​ർ മു​യ്യം സ്വ​ദേ​ശി​ ജ​ഗ​ദീ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.
പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾക്ക് ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി.

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളടക്കം ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ വച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related Posts