പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം പൂർത്തിയാകുകയും ചെയ്തതിന് പിന്നാലെ, കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയൊരു അമരക്കാരനെ കണ്ടെത്തേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.

മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരിൽ രണ്ടുപേരും പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റ പശ്ചാത്തലത്തിൽ, കെപിസിസി നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. പുതിയ വർക്കിംഗ് പ്രസിഡണ്ടുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും (ഡിസിസി) വൻ മാറ്റങ്ങളുണ്ടാകും.

Related Posts