കൊച്ചി കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ കാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ. പോളിടെക്നിക്കില്‍ കഞ്ചാവ് എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശികളായ എഹിന്ത മണ്ഡൽ(26), സൊഹൈൽ ഷേഖ്(24) എന്നിവരാണ് പിടിയിലായത്. ഇവർ പിടിയിലായത് ഇന്ന് രാവിലെയാണ്. പോലീസിന് നേരത്തേ പിടിയിലായവർ നൽകിയ മൊഴിയിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരെ ചോദ്യം ചെയ്യുന്നത് വഴി മറ്റ് കോളജുകളിലേക്കുള്ള ലഹരി വ്യാപനത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts