വയനാട് മാനന്തവാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ട്രാവലറും ബൈക്കും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽ വച്ച് അപകടത്തിലാവുകയായിരുന്നു. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപികയായിരുന്നു സ്റ്റെഫി. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ സ്റ്റെഫിയുടെ ഭർത്താവ് വിനീതിനും മകൻ ഇയാനും പരിക്കേറ്റിരുന്നു.