മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റ് പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ നിതിൻ കക്കേടം സൈബർ പൊലീസിൻ്റെ പിടിയിലായി.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശമാണ് കേസിന് ആധാരമായത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൊതു സമൂഹത്തിൽ പ്രകോപനവും ലഹളയും സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയാണ് കമന്റ് പോസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കോഴിക്കോട് സൈബർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.