ഹെബ്ബാൾ തടാകത്തിന് സമീപത്തെ ബോധവത്കരണ നടത്തം പൊലീസ് തടഞ്ഞതായി പരാതി
നഗരത്തിലെ ചുരുങ്ങിവരുന്ന ഹരിത-ജല ഇടങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി നടത്താനിരുന്ന ബോധവത്കരണ നടത്തം പൊലീസ് ഇടപെട്ട് തടഞ്ഞതായി പരാതി. ‘Protect Our Lakes and Green Spaces’ എന്ന പേരിൽ ഒരു പൗരസംഘടനയാണ് നടത്തം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഡയറി സയൻസ് കോളേജിൽ നിന്ന് ഭൂപ്സാ ന്ദ്ര മെയിൻ റോഡ് വഴി ഹെബ്ബാൾ തടാകത്തിലേക്കായിരുന്നു നടത്തം. എന്നാൽ ഇത് പ്രതിഷേധ റാലിയായി കണക്കാക്കി പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം
ബെംഗളൂരുവിൽ 30% പൗരകർമ്മികർ ജോലിക്ക് എത്തിയില്ല; കർശന മുന്നറിയിപ്പുമായി മന്ത്രി കൃഷ്ണ ബൈര ഗൗഡ
നഗരത്തിലെ മാലിന്യ ശേഖരണവും ശുചിത്വ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഏകദേശം 30 ശതമാനം പൗരകർമ്മികർ ജോലിക്ക് ഹാജരായില്ലെന്ന് കണ്ടെത്തി. ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡയാണ് പരിശോധന നടത്തിയത്. ഹെന്നൂർ, അഗര തടാകം, രാമമൂർത്തിനഗർ, കസ്തൂരിനഗർ തുടങ്ങിയ മേഖലകളിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണത്തിലെ വീഴ്ചകളും കണ്ടെത്തി. പൗരകർമ്മികരുടെ ഹാജർ കൃത്യമായി ഉറപ്പാക്കണമെന്നും മാലിന്യ ശേഖരണം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി
സർഗധാര സാംസ്കാരിക സമിതിയുടെ ‘വായനയുടെ കാണാപ്പുറങ്ങൾ’ ശ്രദ്ധേയമായി
സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ‘വായനയുടെ കാണാപ്പുറങ്ങൾ’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കൃഷ്ണപ്രസാദ് സ്വാഗതം ആശംസിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ദിരാ ബാലൻ ആധ്യക്ഷം വഹിച്ചു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പരിപാടി ഉദ്‌ഘാടനം ചെയ്തു. വിവർത്തനത്തിലൂടെയുള്ള വായനയുടെ വിനിമയത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. പ്രശസ്ത നിരൂപകയും റിട്ടയേർഡ് പ്രൊഫസ്സറുമായ ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വായനയെന്നത് ഉചിതമായ സ്ഥലത്ത്
ബിഹാറിൽ പ്രളയക്കെടുതി രൂക്ഷം; 11 ജില്ലകളിലായി 19 ലക്ഷത്തിലധികം പേർ ദുരിതത്തിൽ
ബിഹാറിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഗംഗയുൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞതോടെ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായി. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പാറ്റ്നയിലെ ഗാന്ധിഘട്ടിൽ ഗംഗ അപകടകരമായ നിലയിൽ കരകവിഞ്ഞൊഴുകുകയാണ്. ദുരന്തനിവാരണ വകുപ്പിൻ്റെ കണക്കനുസരിച്ച് ഗാന്ധിഘട്ടിൽ ഗംഗയിലെ ജലനിരപ്പ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിലയായ 50.57 മീറ്ററിലെത്തി. പാറ്റ്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭാഗൽപൂർ, ബെഗുസരായി, ബക്സർ, സമസ്തിപൂർ, മുംഗേർ, കതിഹാർ, അരിയ എന്നിവിടങ്ങളിലെ
ഡൽഹിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം; ഒമ്പത് പേർ രക്ഷപ്പെട്ടു
രാജ്യതലസ്ഥാനത്തെ നടുക്കിയ അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതനിലെ പി.ജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഒമ്പത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടത്തിൽ കോളേജ് വിദ്യാർഥികളാണ് താമസിച്ചിരുന്നത്. അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതായാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചിലർ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
കേരള സമാജം ബാംഗ്ലൂർ, വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു
കേരള സമാജം വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം “ഓണനിലാവ് 2026 “വൈറ്റ്ഫീൽഡ് കട്ടമനല്ലൂർ ശ്രീ മഞ്ജുനാഥ സ്വാമി കല്യാണമണ്ഡപത്തിൽ നടന്നു. ആഘോഷങ്ങൾ പി സി മോഹൻ എം പി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് കുമാർ എ ആർ അധ്യക്ഷത വഹിച്ചു. ഉച്ചക്ക് നടന്ന പൊതുസമ്മേളനം മഹാദേവപുര എം എൽ എ മഞ്ജുളാ ലിംബാവലി ഉത്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മീഷണർ പി ഗോപകുമാർ ഐ ആർ എസ് ഓണ സന്ദേശം
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിൽ മതബോധന വാർഷികം
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മതബോധന വാർഷികം ഫാ.പോൾ മാഞ്ഞൂരാൻ ഉത്ഘാടനം ചെയ്‌തു. മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മതബോധന വാർഷികം ഫാ. പോൾ മാഞ്ഞൂരാൻ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അധ്യക്ഷത വഹിച്ചു. കാറ്റക്കിസം ഹെഡ് മാസ്റ്റർ കെ. വി മനോജ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി കെ ജെ ഹെൻറി, പി ടി എ ഭാരവാഹി സജിനി, സഹവികാരി ഫാ. ആൽബിൻ താന്നിനില്കും
ദീപ്തി വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ദീപ്തി വെല്‍ഫയര്‍ അസോസിയേഷൻ്റെ 32മത് വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് വിഷ്ണുമംഗലം കുമാറിൻ്റെ അധ്യക്ഷതയില്‍ ദാസറഹള്ളി ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. പ്രസിദ്ധ മോട്ടിവേഷന്‍ സ്പീക്കര്‍ റെജി നളന്ദ മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി സന്തോഷ് ടി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍, വരവ് ചിലവ് കണക്കവതരണം, ആര്‍ച്ചയും സംഘവും അവതരിപ്പിച്ച തിരുവാതിര എന്നിവ നടന്നു. ചടങ്ങില്‍ 2025-26 വര്‍ഷം പഠനത്തില്‍ മികച്ച വിജയം കൈവരിച്ച
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിച്ച എസ് ആർ പിള്ള സ്‌മാരക ചെസ്സ് ടൂർണമെൻ്റ് കരയോഗം ഓഫീസിൽ നടന്നു. ചടങ്ങിൽ കെ എൻ എസ് എസ് ജോയിൻ്റ് ട്രഷറർ എം വി പ്രദീപൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ഡിവിഷൻ മത്സരങ്ങളിൽ ഒന്നാം സമ്മാനം ഋതുലും (മത്തിക്കരെ കരയോഗം), രണ്ടാം സമ്മാനം വിജയ് ബാബുവും (ഹൊരമാവു കരയോഗം ) മൂന്നാം സമ്മാനം ആദിത്യയും (ഇന്ദിരനഗർ കരയോഗം)
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് വൻ അപകടം; നിരവധി പേർ കുടുങ്ങിയതായി സൂചന
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ