മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 11ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡണ്ടായിരുന്ന ജോസ് കുറ്റിയാനി ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ദീർഘകാലം എഐസിസി അംഗമായും കെപിസിസി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ അടുത്ത അനുയായിയായിരുന്നു.
കൈരളി കലാസമിതി ഓണോത്സവം സെപ്റ്റംബർ 13ന്
കൈരളി കലാസമിതി ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ഓണോത്സവം 2026 സെപ്റ്റംബർ 13ന് കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. കേരള സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും. കെ.ആർ. പുരം എംഎൽഎ ബൈരതി ബസവരാജ്, പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കള മത്സരത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് കൈരളി മഹിളാവേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജനവേദി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന്
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു
ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി അഞ്ച് തവണ കേരള നിയമസഭയിലെത്തി. തത്തമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്.
മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗവും ഓണാഘോഷ നോട്ടീസ് പ്രകാശനവും നടന്നു
മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗവും ഓണാഘോഷ നോട്ടീസ് പ്രകാശനവും ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തി.സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 2 ന് ഇന്ദിരാനഗറിലുള്ള പരിമള സഭാ ഹാളിൽ വച്ച് വിവിധ കലാപരിപാടിക്കളോടെയും, മഹാബലിയുടെ വരവേൽപ്പ്, ചെണ്ട മേളം, ഗംഭീര ഓണസദ്യ എന്നിവയോടു കൂടിയും നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു. സദ്യാ കൂപ്പണും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം; അഴിമതി ആരോപണങ്ങളുമായി വിജയ്
നിയമസഭയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിൻ്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെയും വിജയ് ആരോപണം ഉന്നയിച്ചു. മുൻ ഡിഎംകെ സർക്കാരിൻ്റെ കാലത്തെ അഴിമതി സംബന്ധിച്ച ഫയലുകൾ പരിശോധിക്കാൻ ഡിഎംകെ തന്നെ വെല്ലുവിളിച്ചിരുന്നുവെന്ന് വിജയ് പറഞ്ഞു. എന്നാൽ, ഫയലുകൾ തുറക്കുന്നതിന്
ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കണം; മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം
നടി ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കണമെന്ന അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം. ലഭ്യമായ തെളിവുകൾ പരിശോധിച്ച് കേസെടുക്കാൻ തക്ക കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലക്ഷ്മിപ്രിയ അധിക്ഷേപിച്ചെന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പാലാരിവട്ടം പൊലീസ് തയ്യാറായില്ല. തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അപകീർത്തി
മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചിന് തീപിടിച്ചു; കോച്ച് പൂർണമായും കത്തിനശിച്ചു
മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ കോച്ചിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കോച്ചിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ റെയിൽവേ അധികൃതരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച കോച്ച് പൂർണമായും കത്തിനശിച്ചതായാണ് വിവരം. അപകടത്തിൽ ആർക്കും ജീവാപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൽഹി സത്യനികേതൻ ഹോസ്റ്റൽ ദുരന്തം; മരണം ഏഴായി, അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി
സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മുപ്പതിലധികം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകൾ, ഡൽഹി ഫയർ സർവീസ്, പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങിയവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയ വിദ്യാർഥികൾ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, മരണസംഖ്യ സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തുന്നില്ലെന്ന ആരോപണവുമായി സിജെപി
ബെംഗളൂരുവിൽ 4,800 കിലോമീറ്റർ ജലപൈപ്പ് ശൃംഖല പഴക്കം ചെന്നത്; ചോർച്ചയും അറ്റകുറ്റപ്പണിയും പതിവാകുന്നു
നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിന് വലിയ വെല്ലുവിളിയായി മാറുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ജല പൈപ്പുകളെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ ഏകദേശം 4,800 കിലോമീറ്റർ നീളമുള്ള ജലവിതരണ പൈപ്പുകൾ പലതും 50 വർഷത്തോളം പഴക്കമുള്ളവയാണ്. ഇതുമൂലം പൈപ്പ് പൊട്ടലും ചോർച്ചയും പതിവാകുകയും ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. പൈപ്പുകളുടെ കാലപ്പഴക്കം കൂടുന്നതിനനുസരിച്ച് വിവിധ ഭാഗങ്ങളിൽ ചോർച്ചകൾ കണ്ടെത്തുന്നത് നഗരത്തിലെ ജലവിതരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമായി മാറുകയാണ്. അറ്റകുറ്റപ്പണികൾക്കായി റോഡുകൾ വീണ്ടും
സംവിധായകൻ ആർ.ശരത്ത് അന്തരിച്ചു
സംവിധായകൻ ആർ. ശരത്ത് (63) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു, സിനിമയിൽ ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. വേറിട്ട സിനിമകൾ ഒരുക്കിയ ശരത്ത് നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. രണ്ട് സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ആദ്യ സനിമയായ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ ആണ് നേടിയത്. സ്ഥിതി, ശീലാബതി, സായാഹ്നം, ഡിസൈർ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ