സംവിധായകൻ ആർ. ശരത്ത് (63) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു,
സിനിമയിൽ ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. വേറിട്ട സിനിമകൾ ഒരുക്കിയ ശരത്ത് നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. രണ്ട് സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ആദ്യ സനിമയായ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ ആണ് നേടിയത്. സ്ഥിതി, ശീലാബതി, സായാഹ്നം, ഡിസൈർ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.