തൃശൂർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം. 5 പ​വ​നും 50,000 രൂ​പ​യുമാണ് ന​ഷ്ട​പ്പെ​ട്ടത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും 3.30​നും ഇ​ട​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ പകൽ സമയത്ത് ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ വൈ​കിട്ട് എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​ വി​വ​രം അ​റി​യു​ന്ന​ത്.

ക്വാ​ർ​ട്ടേ​ഴ്സ് വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു ​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യു​ടെ അ​ല​മാ​ര​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്താ​ണു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. അടുത്തുള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സംഭവം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. പോ​ലീ​സും ഫിംഗർ​പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts