തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ പനീർസെൽവത്തിന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
ഡിഎംകെ പ്രവേശത്തിന് പിന്നാലെ തന്റെ നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും പനീർശെൽവം പ്രഖ്യാപിച്ചു. ഏറെ കാലമായി അണ്ണാഡിഎംകെ നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു പനീർസെൽവം. ഇടക്കാലത്ത് എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നെങ്കിലും പിന്നീട് ആ മുന്നണി വിടുകയായിരുന്നു.