കേരള സമാജം വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം “ഓണനിലാവ് 2026 “വൈറ്റ്ഫീൽഡ് കട്ടമനല്ലൂർ ശ്രീ മഞ്ജുനാഥ സ്വാമി കല്യാണമണ്ഡപത്തിൽ നടന്നു.
ആഘോഷങ്ങൾ പി സി മോഹൻ എം പി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് കുമാർ എ ആർ അധ്യക്ഷത വഹിച്ചു.
ഉച്ചക്ക് നടന്ന പൊതുസമ്മേളനം മഹാദേവപുര എം എൽ എ മഞ്ജുളാ ലിംബാവലി ഉത്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മീഷണർ പി ഗോപകുമാർ ഐ ആർ എസ് ഓണ സന്ദേശം നൽകി.
കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സോൺ കൺവീനർ ജയകുമാർ, ആഘോഷ കമ്മറ്റി കൺവീനർ പ്രജിൻ അശോക്, വനിതാ വിഭാഗം ചെയർപേഴ്സൺ ശകുന്തള ശ്രീധർ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, സ്റ്റാർ സിങ്ങർ ഫെയിം ബൽറാം, ശ്രീലക്ഷ്മി എന്നിവർ നയിച്ച മെഗാ ഗാനമേള എന്നിവ നടന്നു.