ബംഗളൂരു മലയാളി ഫോറം മെമ്പർമാരിൽനിന്ന് സമാഹരിച്ച നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ നോർക്ക റൂട്സ് ഓഫീസിൽവച്ചു നോർക്ക ബാംഗ്ലൂർ ഡെവലപ്മെൻ്റ് ഓഫിസർ റിസ രഞ്ജിത്തിന് അസോസിയേഷൻ സെക്രട്ടറി ഷിബു ശിവദാസ് കൈമാറി.
രവിചന്ദ്രൻ, അനിൽ ധർമപതി എന്നിവർ പങ്കെടുത്തു. അരുൺ ജോർജ്, സജീവ്.ഇ.ജെ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 19ന് ഞായറാഴ്ച രാവിലെ 11 മുതൽ അസോസിയേഷൻ ഓഫീസിൽ നടക്കുന്ന യോഗത്തിൽ കാർഡുകൾ വിതരണം ചെയ്യും. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനും അവസരം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9591933003, 9538794488.