കേരള സമാജം നെലമംഗല ഒരുക്കുന്ന മെഗാ വടംവലി ഒക്ടോബർ 19ന് നടക്കും. നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര മഠം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന മത്സരത്തിൽ മുപ്പതിലധികം ടീമുകൾ മാറ്റുരക്കും. മത്സരത്തിലെ വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ₹50000, ₹30000, ₹20000 രൂപ സമ്മാനമായി നൽകും. സമാജത്തിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന മെഗാ വടംവലി മാമാങ്കം പരിചയ സമ്പന്നരായ റെഫറിമാർ നിയന്ത്രിക്കും.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിങ്ങളുടെ ടീമിൻ്റെ പേര്, ക്യാപ്റ്റൻ്റെ പേര്, ഫോൺ നമ്പർ എന്നിവ സെപ്റ്റംബർ 15ന് മുമ്പായിട്ട് നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9449243635, 9481902771 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Posts