കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിച്ച എസ് ആർ പിള്ള സ്‌മാരക ചെസ്സ് ടൂർണമെൻ്റ് കരയോഗം ഓഫീസിൽ നടന്നു. ചടങ്ങിൽ കെ എൻ എസ് എസ് ജോയിൻ്റ് ട്രഷറർ എം വി പ്രദീപൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

സീനിയർ ഡിവിഷൻ മത്സരങ്ങളിൽ ഒന്നാം സമ്മാനം ഋതുലും (മത്തിക്കരെ കരയോഗം), രണ്ടാം സമ്മാനം വിജയ് ബാബുവും (ഹൊരമാവു കരയോഗം ) മൂന്നാം സമ്മാനം ആദിത്യയും (ഇന്ദിരനഗർ കരയോഗം) കരസ്ഥമാക്കി.

ജൂനിയർ ഡിവിഷനിൽ സായികേഷ് (യെലഹങ്ക കരയോഗം) ഒന്നാം സ്ഥാനവും സിദ്ദാർത് (മത്തിക്കരെ കരയോഗം) 2ആം സ്ഥാനവും ആദ്യാൻശ് (സി വി രാമൻ നഗർ കരയോഗം) മൂന്നാം സ്ഥാനവും എന്നിവരും നേടി.

ഹൊരമാവു കരയോഗം ഓവർഓൾ വിജയികളായി. ജയനഗർ ബോർഡ് മെംബർ ശ്രീനിവാസൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

കരയോഗം പ്രസിഡണ്ട് ബി ജയപ്രകാശ്, സെക്രട്ടറി സജിത്ത് കെ നായർ, സുരേഷ് കുമാർ, വിപിൻ, സി ഗോപിനാഥ്, മനോജ്‌ രാഘവൻ, ജി എസ്‌ പിള്ള, സനൽ കെ നായർ, സി ഗോപിനാഥൻ, ശ്രീകണ്ഠൻ നായർ, ആര്യൻ, അഞ്ജൻ എന്നിവർ നേതൃത്വം നൽകി.

Related Posts