പ്രസ്റ്റീജ് വില്ലോ ട്രീ അപ്പാർട്മെന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു
വിദ്യാരണ്യപുരയിലെ പ്രസ്റ്റീജ് വില്ലോ ട്രീ അപ്പാർട്മെന്റിലെ ഓണാഘോഷം ‘പൊന്നോണം 2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 5, 6 തീയതികളിലായി നടന്ന ഓണാഘോഷത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. സെപ്റ്റംബർ 5ന് ഉച്ചയോടെയാണ് പൂക്കള മത്സരം ആരംഭിച്ചത്. വിവിധ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് സമ്മാനങ്ങൾ നൽകി. പൂക്കള മത്സരം വിധികർത്താക്കൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. വൈകുന്നേരം 5ന് അപാർട്മെന്റിലെ വനിതകൾ
പശ്ചിമേഷ്യൻ വിഷയത്തിൽ ബ്രിക്സിൽ അഭിപ്രായ ഭിന്നത; ഇന്ത്യ സമവായത്തിന്
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട നിലപാടിനെച്ചൊല്ലി ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ യുഎഇയുമായും ഇറാനുമായും പ്രത്യേകം ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ നിലപാട് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സമവായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ ഓണാഘോഷം
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ യുവജന സംഘടനയായ സാബിയോയുടെ നേതൃത്വത്തിൽ ‘ഐക്യം 2026’ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ സി.എം.എഫ് നിർവഹിച്ചു. ഐക്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും സന്ദേശം പകരുന്ന ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. സാബിയോ യൂത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഏഷ്യാകപ്പ് വനിതാ ട്വന്റി20: ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
2026 ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൻ്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശിൻ്റെ സെമി പ്രവേശനം. രണ്ടാം സെമിഫൈനലിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനും ഗ്രൂപ്പ് ബിയിലെ ജേതാക്കളായ ശ്രീലങ്കയും നാളെ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മികച്ച
കേരളസമാജം ദൂരവാണിനഗർ സാഹിത്യ സമ്മേളനം സെപ്റ്റംബർ 19ന്
കേരളസമാജം ദൂരവാണിനഗർ (രജി.) ഓണാഘോഷങ്ങളുടെ ഭാഗമായി സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു. “എഴുത്തിൻ്റെയും നിരൂപണത്തിൻ്റെയും വർത്തമാനം” എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എഴുത്തനുഭവങ്ങളും പങ്കുവെക്കും. നിരൂപണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഡോ.കെ.എസ്.രവികുമാറും നോവൽ, ചെറുകഥാ രംഗങ്ങളിൽ ശ്രദ്ധേയനായ പി.വി.ഷാജികുമാറും സമ്മേളനത്തിൽ പങ്കെടുക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. കവിത അവതരിപ്പിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
നഗരത്തിൽ ദിവസങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തിനെതിരെ ശക്തമായ നടപടി. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി. വിദേശിയുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരിനഗർ, ഇന്ദിരാനഗർ, ചിക്കജാല, ഗോവിന്ദപുര പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകളും റെയ്ഡുകളും. അറസ്റ്റിലായവരിൽ നിന്ന് 11.237 കിലോഗ്രാം എംഡിഎംഎ, 2.352 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 10 കിലോഗ്രാം കഞ്ചാവ്
സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്; അഞ്ചുദിവസ പ്രവൃത്തിദിനം ആവശ്യപ്പെട്ട് യൂണിയനുകൾ
ബാങ്കിങ് മേഖലയിലെ യൂണിയനുകൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ യൂണിയനുകൾ തീരുമാനിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തിദിനം എന്ന ആവശ്യത്തിൽ അനുകൂലമായ തീരുമാനമോ വ്യക്തമായ സമയപരിധിയോ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) വ്യക്തമാക്കി. ചീഫ് ലേബർ കമ്മിഷണറുടെ (കേന്ദ്ര) ഓഫീസിൽ നടന്ന ചർച്ചയിൽ
വോട്ടർ പട്ടികയിലെ പേരിൽ അക്ഷരത്തെറ്റ്; ഭാരതരത്ന ജേതാവ് എൻ.ആർ.റാവുവിനും SIR പട്ടികയിൽ നോട്ടീസ്
കർണാടകയിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടിക്കിടെ ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. സി.എൻ.ആർ. റാവുവിൻ്റെ പേരിൽ പൊരുത്തക്കേട് കണ്ടെത്തി. ബെംഗളൂരുവിൽ ജനിച്ച സി.എൻ.ആർ.റാവുവിൻ്റെ പേര് പഴയ വോട്ടർ പട്ടികയിൽ ‘Prof. C.N.R Rao’ എന്നായിരുന്നു. എന്നാൽ പുതിയ കരട് പട്ടികയിൽ ഇത് ‘Proff. C.N.R Rao’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് നൽകിയവരുടെ പട്ടികയിലും അദ്ദേഹത്തിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സി.എൻ.ആർ.റാവുവിനോ കുടുംബാംഗങ്ങൾക്കോ യാതൊരു
സാഹിത്യ പുരസ്ക്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു
എഴുത്തുകാരനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. 2023-26 വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാ സമാഹാരത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. നവംബർ അവസാനവാരം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. പുസ്തകത്തിൻ്റെ മൂന്നു കോപ്പികൾ സെപ്തംബർ 25ന് മുമ്പായി കൺവീനർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി – 690518
ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോൺ ഓണോത്സവം 13ന്
ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണോത്സവം-26’ സെപ്റ്റംബർ 13ന് യെലഹങ്ക ന്യൂ ടൗണിലെ ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കും.നഗര വികസന വകുപ്പ് മന്ത്രി കൃഷ്ണബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. കേരള വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയും, എസ്.ആർ.വിശ്വനാഥ് എം.എൽ.എ വിശിഷ്ടാതിഥിയുമാകും. ചടങ്ങിൽ കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾ, ഓണസദ്യ,