കേരളസമാജം ദൂരവാണിനഗർ (രജി.) ഓണാഘോഷങ്ങളുടെ ഭാഗമായി സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു. “എഴുത്തിൻ്റെയും നിരൂപണത്തിൻ്റെയും വർത്തമാനം” എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എഴുത്തനുഭവങ്ങളും പങ്കുവെക്കും.

നിരൂപണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഡോ.കെ.എസ്.രവികുമാറും നോവൽ, ചെറുകഥാ രംഗങ്ങളിൽ ശ്രദ്ധേയനായ പി.വി.ഷാജികുമാറും സമ്മേളനത്തിൽ പങ്കെടുക്കും.

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. കവിത അവതരിപ്പിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 3.30ന് കെ. ആർ. പുരം റെയിൽവേ സ്റ്റേഷന് സമീപം, പിൻവശത്തുള്ള വിജിനപുര ജൂബിലി സ്കൂളിലാണ് സമ്മേളനം.

കൂടുതൽ വിവരങ്ങൾക്ക്: 9008273313.

Related Posts