എഴുത്തുകാരനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു.

2023-26 വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥാ സമാഹാരത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. നവംബർ അവസാനവാരം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.

പുസ്തകത്തിൻ്റെ മൂന്നു കോപ്പികൾ സെപ്തംബർ 25ന് മുമ്പായി കൺവീനർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറി, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി – 690518 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ – 9447479905, 9447398718.

Related Posts