കർണാടകയിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടിക്കിടെ ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. സി.എൻ.ആർ. റാവുവിൻ്റെ പേരിൽ പൊരുത്തക്കേട് കണ്ടെത്തി.

ബെംഗളൂരുവിൽ ജനിച്ച സി.എൻ.ആർ.റാവുവിൻ്റെ പേര് പഴയ വോട്ടർ പട്ടികയിൽ ‘Prof. C.N.R Rao’ എന്നായിരുന്നു. എന്നാൽ പുതിയ കരട് പട്ടികയിൽ ഇത് ‘Proff. C.N.R Rao’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് നൽകിയവരുടെ പട്ടികയിലും അദ്ദേഹത്തിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സി.എൻ.ആർ.റാവുവിനോ കുടുംബാംഗങ്ങൾക്കോ യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബൂത്ത് ലെവൽ ഓഫീസർ (BLO) അദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകാതെയാണ് പേര് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ റാവുവിൻ്റെ പേര് ഉൾപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Related Posts