‘ഓപ്പറേഷൻ തൂഫാൻ’ 100 ദിനങ്ങൾ പിന്നിട്ടു; ലഹരിക്കെതിരെ ശക്തമായ നടപടിയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ ശക്തമാക്കി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ–ദ നാർക്കോ ഹണ്ട്’ 100 ദിവസം പിന്നിട്ടപ്പോൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൗത്യം സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2026 ജൂൺ രണ്ടിന് ആരംഭിച്ച ദൗത്യത്തിനിടെ ഗുരുതര കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതോടൊപ്പം പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ അളവിൽ 19 ശതമാനം വർധനയും
ദക്ഷിണേന്ത്യയിൽ റെയിൽവേ പാതയിരട്ടിപ്പിക്കൽ; കർണാടകയ്ക്കും നേട്ടം
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പ്രധാന റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2030നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്കായി 1,021 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഈ പദ്ധതികൾക്കായി 10,789 കോടി രൂപ അനുവദിച്ചതായും
പെരിഫറൽ റിംഗ് റോഡ്-2: 1,126 ഭൂവുടമകൾക്ക് ഭൂമി നഷ്ടമാകും; 1,427 ഏക്കർ ഏറ്റെടുക്കാൻ ബിഡിഎ
ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിൻ്റെ ഭാഗമായി പെരിഫറൽ റിംഗ് റോഡ് രണ്ടാംഘട്ടമായ PRR-2 പദ്ധതിക്കായി 1,427 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA). ഇതോടെ 1,126 ഭൂവുടമകളുടെ സ്വത്തുക്കൾ ഏറ്റെടുക്കേണ്ടിവരും. നൈസ് റോഡിന് സമാന്തരമായി നിർമ്മിക്കുന്ന 52 കിലോമീറ്റർ നീളമുള്ള 10-വരി PRR-2, ഹൊസൂർ, മൈസൂരു, തുമകൂരു റോഡുകളെ തമ്മിൽ ബന്ധിപ്പിക്കും. ബിഡദിയിൽ നിർദേശിച്ചിരിക്കുന്ന പുതിയ ടൗൺഷിപ്പിലേക്കുള്ള ഗതാഗത ബന്ധവും പദ്ധതിയിലൂടെ മെച്ചപ്പെടും. ബെംഗളൂരു സൗത്ത് (മുൻ
നിധിൻ രാജ് മരണം: ഡോ.എൻ.കെ.റാമിന് ജാമ്യം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായിരുന്ന നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എൻ.കെ.റാമിന് ജാമ്യം. 48 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്ന റാമിന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പരിസരത്ത് പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി നിധിൻ രാജ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും എസ്‌സി-എസ്‌ടി നിയമത്തിലെ വകുപ്പുകളും ചുമത്തി അധ്യാപകർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു.
എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
എറണാകുളം എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നടൻ നിവിൻ പോളി നായകനാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത്. എടയാറിലെ ഷൂട്ടിംഗിൻ്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ഓണാഘോഷം സംഘടിപ്പിച്ചു
എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ജാലഹള്ളി, ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6ന് വിപുലമായ പരിപാടികളോടെ ജാലഹള്ളി വെസ്റ്റിലുള്ള എയർഫോഴ്സ് സിവിലിയൻ എംപ്ലോയീസ് ക്ലബ്ബിൽവച്ച് ആഘോഷിച്ചു. എക്‌സ് സർവീസ് മെൻ അസോസിയേഷൻ പ്രസിഡണ്ട് രാജീവൻ്റെ അധ്യക്ഷതയിൽ ഓണാഘോഷം അഡ്വ.സത്യൻ പുത്തൂർ ഉദ്‌ഘാടനം ചെയ്‌തു. എക്‌സ് സർവീസ് മെൻ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തിയായി. എക്‌സ് സർവീസ്
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (WMSC) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 20ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കണ്ണമംഗല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.യെല്ലപ്പ ബ്രോഷർ പ്രകാശനം നിർവഹിച്ചു. വിവിധ കലാ-സാംസ്കാരിക പരിപാടികളും പരമ്പരാഗത ഓണസദ്യയും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും ഒത്തുചേർത്ത് ആഘോഷമാക്കുന്ന രീതിയിലാണ്
വിമാനം താഴ്ന്നുപറന്നു; സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടര്ന്ന് ഒക്കലിലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൻ്റെ പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നുവീണു. സർക്കാർ എൽപി സ്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. രാത്രിയിലുണ്ടായ സംഭവമായതിനാൽ സ്കൂളിൽ വിദ്യാർഥികളുണ്ടായിരുന്നില്ല. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. പഴയ കെട്ടിടത്തിൽ സാധാരണയായി ക്ലാസുകൾ നടത്താറില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനം താഴ്ന്നുപറന്നതിൻ്റെ ശക്തമായ ശബ്ദവും കാറ്റിൻ്റെ ആഘാതവുമാകാം ഓടുകൾ തകരാൻ കാരണമെന്നാണ് സമീപവാസികളുടെ സംശയം.
ബാംഗ്ലൂർ നമ്പിശൻ അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും
ബാംഗ്ലൂർ നമ്പിശൻ അസോസിയേഷൻ്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ്റെ മുതിർന്ന അംഗങ്ങളായ കെ.പി.നാരായണൻ നമ്പിശൻ, വി.എം.വിഷ്ണു നമ്പിശൻ, വി.എം.ഉണ്ണികൃഷ്ണൻ നമ്പിശൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് അരുൺ യു.നമ്പിശൻ സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. സെക്രട്ടറി രാജീവ്.വി.എം. സെക്രട്ടറിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ.നാരായണൻ നമ്പിസൻ 2025–26 വർഷത്തെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഇന്ദിര നാരായണൻ സമ്മേളനത്തെ
വൈദ്യുതി നിയന്ത്രണം തുടരുന്നു; പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചേംബറിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ KSEB ചെയർമാനും ബോർഡ് അംഗങ്ങളും പങ്കെടുക്കും. സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. വർധിച്ച ആവശ്യകത നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരിനും KSEBക്കും വീഴ്ച സംഭവിച്ചെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ്