സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാത്ത പ്രവാസികളുടെ മക്കൾക്കാണ് സ്കോളർഷിപ്പിന് അർഹത.

2026–27 അധ്യയനവർഷത്തിൽ റെഗുലർ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പ്രവേശനത്തിന് ആവശ്യമായ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകളും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരിക്കണം.

യോഗ്യരായ വിദ്യാർഥികൾക്ക് www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Related Posts